ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞുള്ള ഓരോ നിമിഷങ്ങളും മാതാപിതാക്കൾക്ക് പ്രിയപ്പെട്ടതാണ്. ഒരു അമ്മയുടെ ഈ ആഗ്രഹം പൂർത്തീകരിച്ചത് ഒരു തുമ്മലാണ്. അഞ്ച് ആഴ്ച പ്രായമുള്ള ഒരു കുഞ്ഞിന്റെ രസകരമായ തുമ്മലാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇത് കുഞ്ഞിന്റെ ആദ്യത്തെ തുമ്മലാണെന്നാണ് അമ്മയുടെ അഭിപ്രായം. മാത്രമല്ല ഈ തുമ്മൽ കണ്ട് അമ്മ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കാനാണ് തന്റെ ആഗ്രഹമെന്നും തന്റെ കുട്ടി വളർന്നു കഴിയുന്പോൾ ഈ വീഡിയോ കാണിച്ച് അവനെ ചിരിപ്പിക്കുമെന്നും അമ്മ പറയുന്നു. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.