ഭോപ്പാൽ: നവജാത ശിശുവിനെ വിറ്റ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
യുവതിയെയും കുഞ്ഞിനെ വാങ്ങിയ ആളിനെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാം ഭർത്താവിന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി പോലീസിന് മൊഴി നൽകി.
കുഞ്ഞിനെ വിറ്റ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്.
ഗൗരി നഗർ സ്വദേശിയായ വിശാൽ എന്നയാളെ ഷൈന എന്ന യുവതി പുനർവിവാഹം ചെയ്തിരുന്നു.
വിവാഹസമയം ഷൈന ഗർഭിണിയായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ വിശാൽ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.
ഇതേതുടർന്നാണ് യുവതി പ്രസവിച്ചതിന് ശേഷം ഇവർ കുഞ്ഞിനെ വിറ്റത്. കുഞ്ഞ് ജനിച്ച് 15-ാം ദിനം 5.5 ലക്ഷം രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്.
സംഭവത്തെ കുറിച്ച് അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.