കാസര്‍ഗോഡ്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കരയിലെ എ.സത്യേന്ദ്ര – രഞ്ജിനി ദന്പതികളുടെ മകന് എസ്.അന്‍വേദ് ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം . വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമായിരുന്നില്ല.
ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് വണ്ടിനെ പുറത്തെടുത്തു. മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്കരിച്ചു. രണ്ടര വയസുള്ള ഋത്വേദ് സഹോദരനാണ്.