എന്തൊരു കഷ്ടമാണ്!
കോവിഡും ലോക്ഡൗണും വന്നതോടെ ഭര്‍ത്താവിനു ജോലി നഷ്ടമായി. ഇതോടെ രണ്ടു കുട്ടികള്കൂടിയുള്ള ഈ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം ഇവരുടെ ജോലിയാണ്.
വീടു മുന്നോട്ടു കൊണ്ടുപോകാനാണ് അവർ അധ്വാനം കണക്കാക്കാതെ പണിയെടുക്കുന്നത്. താന്‍ ഇത്രയധികം കഷ്ടപ്പെട്ടിട്ടും വീട്ടിലുള്ളവരാരും തന്നെ പരിഗണിക്കുന്നില്ലെന്നാണ് ഈ അമ്മയുടെ പരാതി.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഓഫീസിലെ പല കാര്യങ്ങളും ചെയ്യുന്നത്. ചിലപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടയിലാണ് വീട്ടിലുള്ളവർ ഒാരോ ആവശ്യങ്ങൾ പറഞ്ഞു ശല്യപ്പെടുത്തുന്നത്.
പ്രശ്നത്തിനു പരിഹാരം!
ഈ പ്രശ്നത്തിനു വീട്ടമ്മ തന്നെ ഒടുവില്‍ ഒരു വഴി കണ്ടെത്തി. ജോലി ചെയ്യാനായി മുറിക്കുള്ളില്‍ കയറിയാല്‍ ഉടന്‍ മുറി അകത്തുനിന്നു പൂട്ടാന്‍ തുടങ്ങി.
ഇതല്ലാതെ ഇവരില്‍നിന്നു രക്ഷ നേടാന്‍ വേറൊരു വഴിയുമില്ലെന്നാണ് വീട്ടമ്മയുടെ പക്ഷം. മുറി പൂട്ടുന്നതു കണ്ടതോടെ ഭര്‍ത്താവ് കുട്ടികള്‍ വിഷമിക്കുമെന്നും നീ ഇതെന്താണ് ചെയ്യുന്നതെന്നും ചോദിച്ച് ഇവരോടു ദേഷ്യപ്പെട്ടു.
തുടര്‍ന്ന് ഇങ്ങനെ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് സ്ത്രീ സമൂഹമാധ്യമങ്ങളില്‍ തന്റെ അവസ്ഥ പങ്കുവച്ചത്.
ഇതു കണ്ടതും നിരവധി പേരാണ് ഇതിനു പ്രതികരണവുമായി എത്തിയത്. വീട്ടമ്മ ഓഫീസിലാണെങ്കില്‍ ഈ കാര്യങ്ങളൊക്കെ വീട്ടിലുള്ളവർ തനിയെ ചെയ്യില്ലേ…
ഓഫീസിലിരുന്നുള്ള ജോലിയേക്കാൾ കഠിനമാണ് വീട്ടിലിരുന്നുള്ള ജോലിയെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ചു സ്ത്രീകൾ.
അവർ ഒാഫീസിലെ ജോലിയും വീട്ടിലെ ജോലിയും ഒരു പോലെ ചെയ്യേണ്ടി വരുന്നു. അതുകൊണ്ടു വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി പേരാണ് ഈ സ്ത്രീക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.