കല്‍പ്പറ്റ: രണ്ടിടങ്ങളിലായി രണ്ടു കുട്ടികള്‍ ഇന്നലെ മുങ്ങിമരിച്ചതു വയനാടിനു വേദനയായി. കോറോത്തും പനമരത്തുമായിരുന്നു കുഞ്ഞുങ്ങളുടെ അപകടമരണം.
വടകര പുതുപ്പണം പാലയാടുനട ഗുരുമഹസില് ശരണ്‍ദാസ്-ലിബിന ദമ്പതികളുടെ മകന് സിദ്ധവ് ശരണ്‍(മൂന്ന്) ആണ് കോറോത്ത് വയനാട് വില്ലേജ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്.
ശരരണ്ദാസും കുടുംബവും അടങ്ങുന്ന സംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് റിസോര്‍ട്ടില്‍ എത്തിയത്.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാതായി. കുടുംബാംഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ സ്വിമ്മിംഗ്പൂളില്‍ കണ്ടെത്തിയത്.
ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതികളുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ്(രണ്ടര) പനമരത്ത് മരിച്ചത്.
ഞായറാഴ്ച അന്തരിച്ച പനമരം പുതിയപുരയില്‍ ഖാലിദിന്റെ വീടിനടുത്തുള്ള താമരക്കുളത്തിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
ഖാലിദിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹാഷിമും കുടുംബവും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.
തെരച്ചലിലാണ് താമരക്കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.