ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയിൽ 47 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ-ദീപ്തി ദമ്പതികളുടെ മകൾ ദൃശ്യയെയാണ് മരിച്ചത്.
കുളിപ്പിച്ചപ്പോൾ കുട്ടി കിണറ്റിൽ വീണുപോയതാണെന്നാണ് മാതാവിന്റെ ഭാഷ്യം. എന്നാൽ ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും പോലീസും വ്യക്തമാക്കി.
ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മാതാവിനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.