മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി പിറന്ന് ഇരട്ടകള്‍. കാലിഫോര്‍ണിയയിലാണ് പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.
ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന് പേരിട്ടിരിക്കുന്ന മകനെ 2021ലും അയ്ലിന് എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്ക് 2022ലും ജന്മം നല്‍കിയത്.
2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്ലിന്. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്.
ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും രണ്ട് പേരുടേയും ജന്മദിനം രണ്ട് ദിവസങ്ങളില്‍ ആയതിനാല്‍ സന്തോഷവും അതേ സമയം വിചിത്രവുമായി തോന്നുന്നുവെന്നായിരുന്നു ഫാത്തിമ പ്രതികരിച്ചത്.
ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്.
കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലാണ് അപൂര്‍വ്വമായ ഈ സംഭവം ഉണ്ടായത്. ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ പിറവിയെ കാണാന്‍ കഴിയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ പിറക്കുന്നത്. 2019 ഡിസംബറിലും സമാന സംഭവം ഉണ്ടായിരുന്നു.