കോഴിക്കോട് : പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് മാതാവ് വിദ്യാര്‍ഥിയെ പൊള്ളിച്ചതായി പരാതി.
കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിയോട് ക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നമംഗലം
പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാണ് മര്‍ദനം. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍ പൊള്ളിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മാവന് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയിലാണ് നടപടി. മുമ്പും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.