കാസര്‍ഗോഡ്: നവജാത ശിശുവിനെ ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റില്‍.
ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന (28)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു സംഭവം നടന്നത്.
കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ പരിശോധനയിലാണ് പ്രസവം നടന്നതാണെന്നു വ്യക്തമായത്.
ഭര്‍ത്താവ് യുവതിയുടെ കിടപ്പുമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞനിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ആദ്യത്തെ മകന് ഒരു വയസും മൂന്നുമാസവുമാണ് പ്രായം.
മാസങ്ങൾക്കകം തന്നെ വീണ്ടും ഗർഭിണിയായതിൽ നാണക്കേട് തോന്നിയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ബേഡകം ഇൻസ്പെക്ടർ ടി.ഉത്തംദാസ് പറഞ്ഞു.