പത്തനംതിട്ട: പ്രസവത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെയും സഹോദരന്റെയും ഫോട്ടോ, വീഡിയോ എന്നിവ സോഷ്യൽ മീഡിയ മുഖാന്തരം വ്യാപകമായി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും ചൈൽഡ് വെൽഫയർ കമ്മിറ്റി.
ശ്രദ്ധയും സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട കുഞ്ഞിന്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമപ്രകാരം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്.
കുഞ്ഞിനെ സംബന്ധിച്ച് ഉള്ള ഫോട്ടോ, വീഡിയോ മുതലായ കുട്ടിയെ തിരിച്ചറിയുന്ന ഏതൊരു വിവരവും പ്രചരിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടാൽ കേസെടുക്കാൻ നിർദേശം നൽകിയതായും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.