ചെന്പേരി: കോവിഡ്-19 വ്യാപന ഭീതിയെത്തുടർന്ന് പൊതുവിപണിയിൽ ഉണ്ടായിരിക്കുന്ന വ്യാപാര മാന്ദ്യത്താൽ പ്രതിസന്ധി നേരിടുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി ചെന്പേരി ടൗണിലെ കെട്ടിടം ഉടമ.
ചെന്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗവും ടൗണിൽ വ്യാപാരിയുമായ പുളിയ്ക്കൽ ബേബിച്ചന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ മാസവാടക നൽകി വ്യാപാരം നടത്തുന്നവർക്കാണ് അദ്ദേഹം ഒരുമാസത്തെ വാടക ഒഴിവാക്കിയിട്ടുള്ളത്.
ബേബിച്ചന്റെ സൻമനസിന് വ്യാപാരികൾ അഭിനന്ദനവും നന്ദിയും അറിയിച്ചു. മാതൃകാപരമായ ഈ പ്രവൃത്തി ചെന്പേരിയിലെ മറ്റു കെട്ടിട ഉടമകളും അനുവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു.