കോയന്പത്തൂർ : പൊള്ളാച്ചിയിൽ ദന്പതികളിൽ നിന്നും അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തികൊണ്ടു പോയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
അംഗലക്കുറിച്ചി ജെ.ജെ.നഗർ രാമർ (45), സേത്തു മട മുരുകേഷ് (29), മുത്തു പാണ്ഡി (51) എന്നിവരാണ് മൈസൂർ സ്വദേശികളായ മണികണ്ഠൻസംഗീത ദന്പതികളുടെ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തികൊണ്ടു പോയതിനെ തുടർന്ന് അറസ്റ്റിലായത്.
സെപ്റ്റംന്പർ 28നാണ് ആനമല മുക്കോണം ബസ് സ്റ്റോപ്പിനരികിൽ വെച്ച് സംഗീതയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
സംഭവ സ്ഥലത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിയ്ക്കുകയും തുടർന്ന് അംഗലക്കുറിച്ചിൽയിൽ നിന്നും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കുഞ്ഞിനെ ദന്പതികൾക്ക് കൈമാറി. വിവാഹം കഴിഞ്ഞ് 20 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന മുത്തു പാണ്ഡിക്കു നൽകുന്നതിനായാണ് കുഞ്ഞിനെ മോഷ്ടിച്ചത്.
ഇതിനായി രാമറും മുരുകേഷും മുത്തു പാണ്ഡിയിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.