കൊച്ചി: വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായി.
കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത സഹചര്യമുണ്ടായതിനാലാണ് കൈമാറ്റം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു.
താത്കാലികമായി കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കണമെന്നും ഇവര്‍ മൊഴി നല്‍കിയതായി സിഡബ്ല്യൂസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു.
ഇതോടെ ദത്ത് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചതായും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിക്ക് സംരക്ഷണം പൂര്‍ണമായും ലഭിക്കുന്ന സാഹചര്യത്തിലാകും ഇനി ദത്ത് നടപടികള്‍.
കുട്ടിയുടെ അച്ഛന് കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു.
പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയതെന്നുമായിരുന്നു ഇദ്ദേഹം മൊഴി നല്‍കിയത്.