ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​ത് അ​മ്മ; സംഭവം മാനന്തവാടിയില്‍

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​മ്മ കു​ഴി​ച്ചി​ട്ടു. തി​രു​നെ​ല്ലി തോ​ൽ​പ്പെ​ട്ടി​യി​ലാ​ണ് സം​ഭ​വം. ര​ക്ത​സ്രാ​വം നി​ല​യ്ക്കാ​തെ യു​വ​തി മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ർ​മാ​ർ വി​വ​ര​മ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പ്ര​സ​വ​ത്തി​നി​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നും, ഇ​തി​നു​ശേ​ഷം കു​ഴി​ച്ചി​ട്ടെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു

Related posts