തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 4.20 ന് മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പുതിയ അതിഥിക്ക് ഇന്ത്യൻ സ്വതന്ത്യസമര പ്രവർത്തകയും അറിയപ്പെട്ടിരുന്ന എഴുത്തുകാരിയും വാഗ്മിയും അധ്യാപികയുമായിരന്ന ഭാരതരത്നം അരുണ ആസിഫ് അലിയുടെ ഓർമ്മകൾ സ്മരിച്ച് പെൺകരുത്തിന് അരുണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ പത്രകുറിപ്പിൽ അറിയിച്ചു.
കുരുന്നിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തി.
സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനും ശേഷം ലഭിക്കുന്ന 280-ാ മത്തെ കുട്ടിയും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 144-ാമത്തെ കുരുന്നുമാണ് പുതിയ അതിഥി.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളാരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പത്രകുറിപ്പിൽ അറിയിച്ചു.