കുറുമ്പ് കൂടി തമ്മിലടിച്ച കുട്ടിയാനകളെ പിടിച്ചു മാറ്റാന്‍ പാട് പെട്ട് മുതിര്‍ന്ന ആനകൾ. ശരിക്ക് നിലത്ത് നില്ക്കുവാന് പോലും പറ്റാത്ത കുട്ടിക്കുറുമ്പന്മാരാണ് ഏറെ വാശിയോടെ ഏറ്റുമുട്ടിയത്.
തെന്നി നിലത്ത് വീണിട്ടും വാശിക്ക് യാതൊരു കുറവുമില്ലായിരുന്നു. അവസാനം അച്ഛനും അമ്മയും വന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.
എങ്കിലും പോരില്‍ നിന്നും പിന്മാറാന് ഇരുവരും ഒരുക്കമല്ലായിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.