പുനലൂർ: ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വിളക്കുടി സ്നേഹതീരത്തിന് മുൻപിലുള്ള വീടിന്റെ മുൻപിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ചത്.
അർധരാത്രിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി പൂർണ ആരോഗ്യവതിയാണ്. കുഞ്ഞിനെ ഉടൻ ശിശുക്ഷേമ സമിതിക്ക് കൈമാറും.