പുരോഹിതന് ആശിര്‍വദിക്കാന്‍ ഉയര്‍ത്തിയ കൈയില്‍ ഹൈഫൈവ് നല്‍കുന്ന കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
മുന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനായ റെക്‌സ് ചാപ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ പലലോകങ്ങള്‍ കടന്ന് വൈറലായിക്കഴിഞ്ഞു.
അമ്മയ്‌ക്കൊപ്പം പള്ളിയില്‍ പ്രാര്‍ഥിക്കുമ്പോഴാണ് കുസൃതിക്കുരുന്ന് പണിപറ്റിച്ചത്. അവള്‍ക്ക് നാലോ അഞ്ചോ വയസ് മാത്രമാകും പ്രായം.
തലയില്‍ പൂക്കള്‍ കൊണ്ടുള്ള ക്രൗണും വെള്ളയുടപ്പുമൊക്കെയിട്ട് സ്‌റ്റൈലിഷായാണ് അമ്മയ്‌ക്കൊപ്പം ദേവാലയത്തില്‍ എത്തിയിരിക്കുന്നത്.
ശുശ്രൂഷയ്ക്കിടെ പുരോഹിതന്‍ ആശിര്‍വദിക്കാന്‍ കൈ ഉയര്‍ത്തിയതും അവള്‍ ചാടി ഹൈ ഫൈവ് അടിച്ചു. അമ്മ പരിഭ്രമിച്ച് അവളെ പെട്ടെന്നു തടഞ്ഞു.
എന്നാല്‍ പുരോഹിതന് കുഞ്ഞിന്റെ പ്രവര്‍ത്തിയില്‍ ചിരിക്കാതിരിക്കാനായില്ല. ശുശ്രൂഷ തുടരുമ്പോഴും പുരോഹിതന് ചിരിനിര്‍ത്താനായില്ല.
ആ നിഷ്‌കളങ്ക സ്‌നേഹാഭിവാദ്യം ഇതുവരെ 22 ലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്. 28,900 ലൈക്കുകളും 6,300 റീട്വീറ്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.