ബർലിൻ: ജർമനിയിൽ മൂന്നിലൊന്ന് കുട്ടികളും ജനിക്കുന്നത് വിവാഹബന്ധത്തിനു പുറത്തെന്ന് കണക്കുകളിൽ വ്യക്തമാകുന്നു.
1970ലെ കണക്കനുസരിച്ച് രാജ്യത്ത് ജനിക്കുന്ന കുട്ടികളിൽ ഏഴു ശതമാനം മാത്രമാണ് അവിവാഹിതരായ ദന്പതിമാർക്കു ജനിച്ചിരുന്നത്. 2017ൽ ഇത് 34.75 ശതമാനമായാണ് വളർന്നിരിക്കുന്നത്.
രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്ക് ഇതു വെല്ലുവിളിയാണെന്ന് യാഥാസ്ഥിതികർ ആശങ്ക പ്രകടിപ്പിക്കുന്നു. ജർമൻ സമൂഹത്തിൽ വിവാഹത്തിന്റെ പ്രാധാന്യം കുറഞ്ഞതിനു തെളിവായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ