സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ‘എന്റെ കുട്ടികള്‍ക്കായി ഞാന്‍ വാങ്ങി വച്ച മെത്തയും വിരിപ്പും ഉടുപ്പുകളും ഇവിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനാഥമായി കിടക്കുന്നുണ്ട്.
അത് അനാഥമായിക്കൂടാ…ഞാന്‍ വരുന്നുണ്ട്… എന്റെ മക്കളെ കൊലപ്പെടുത്തിയ എല്ലാ ക്രൂരന്മാര്ക്കും ഞാന്‍ അത് വീതിച്ച് നല്‍കും…’ ചികിത്സ നിഷേധിച്ചതുമൂലം ഇരട്ടക്കുട്ടികളെ നഷ്ടമായ അച്ഛൻ കിഴിശേരി സ്വദേശി എൻ.സി ഷരീഫ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.
ചികിത്സ നല്കുന്നതില് വീഴ്ചയില്ലെന്ന രീതിയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ലഭിച്ച ആദ്യറിപ്പോര്‍ട്ട് കേട്ടാണ് പിതാവിന്റെ പ്രതികരണം.
‘ആശുപത്രി മോധാവികള്‍ക്കും മന്ത്രിക്കും ഇങ്ങനെയൊക്കെ ന്യായീകരിക്കാം. പക്ഷേ, കള്ളം പറഞ്ഞ് എത്ര നാള് ഇങ്ങനെ പിടിച്ചു നില്ക്കാനാകും.
ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകള്‍ മന്ത്രിക്ക് നല്കിയവര് തന്നെയാണ് എന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചിരിക്കുന്നത്.എനിക്കും പ്രിയപ്പെട്ടവള്‍ക്കും നഷ്ടമായത് ഞങ്ങള്‍ കാത്തിരുന്ന രണ്ട് പിഞ്ചോമനകളേയാണ്.
അവര്‍ ഇന്നലെ മണ്ണോട് ചേര്‍ന്നു. അവരെ ആറടി മണ്ണിലേക്ക് ഇറക്കി വെക്കുമ്പോള്‍ കണ്ണീര് വാര്‍ത്തവരുടെ കൂട്ടത്തില്‍ മന്ത്രിയുണ്ടാകില്ല, ഈ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയവരും ഉണ്ടാകില്ല.
എന്റെ പ്രിയപ്പെട്ടവള്‍ ഇപ്പോഴും ആശുപത്രിയിലാണ്. അവള് മക്കളെ ഓര്‍ത്ത് കരയുകയാണ്. എത്ര കളവുകളാണ് ഇവര്‍ പറയുന്നത്. മന്ത്രിയുടെ മകളോ ബന്ധുക്കളോ അനുഭവിക്കുമ്പോള്‍ മാത്രമേ ഈ വേദനയുടെ ആഴം അവര്‍ മനസിലാക്കുകയൊള്ളു…..
എന്റെ കുഞ്ഞുങ്ങള്‍ക്ക് വാങ്ങിയത് മക്കളെ കൊലപ്പെടുത്തിയ എല്ലാ ക്രൂരന്മാര്ക്കും ഞാന്‍ അത് വീതിച്ച് നല്‍കും…’ -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഷരീഫ്-സഹ്ല ദമ്പതികളുടെ ആദ്യകണ്മണികളാണ് ആശുപത്രികള്‍ കോവിഡിന്റെ പേരിൽ ചികിത്സ നിഷേധിച്ചതുകൊണ്ട് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ബന്ധുക്കള്‍ തവനൂര്‍ ഒന്നാംമൈല്‍ പളളിയില്‍ ഖബറടക്കി.
സിസേറിയന് വിധേയായ സഹ്ല കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പ്രതേഷധ സമരങ്ങള്‍ ശക്തമാണ്.