വരാനിരിക്കുന്ന രക്ഷാബന്ധന് ഉത്സവത്തില്‍ രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ പോലീസ് പിടിയില്‍.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വികലാംഗയായ സ്ത്രീ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയന്ന് പോലീസിൽ അറിയിക്കുന്നത്. ഛട്ടാ റെയില്‍ ചൗക്കിലെ നടപ്പാതയില്‍ താമസിക്കുന്ന പരാതിക്കാരായ ദമ്പതികള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണര്‍ന്നപ്പോഴാണ് തങ്ങളുടെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെ സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര് ഈ പ്രദേശത്ത് സംശയാസ്പദമായി നില്പുണ്ടായിരുന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് 400 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ച് ആശുപത്രിവരെ ഇവർ പോയതായി കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ ബൈക്ക് സഞ്ജയ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ടാഗോര്‍ ഗാര്‍ഡനിലെ രഘുബാര്‍ നഗറിലെ താമസക്കാരായ സഞ്ജയ് ഗുപ്ത, അനിത ഗുപ്ത എന്നിവരുടെ 17 വയസുകാരനായ മകന് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് തങ്ങളുടെ കൗമാരക്കാരനായ മകന് ടെറസില്‍ നിന്ന് വീണ് മരിച്ചുവെന്നും പതിനഞ്ച് വയസുള്ള മകള്‍ വരാനിരിക്കുന്ന രക്ഷാബന്ധന് ദിനത്തില്‍ രാഖി കെട്ടാന്‍ ഒരു സഹോദരനെ വേണമെന്ന് മാതാപിതാക്കളോട് പറഞ്ഞു.
അങ്ങനെ ഛട്ടാ റെയില്‍ ചൗക്കിന് സമീപം അമ്മയില്‍ നിന്ന് കുറച്ച് അകലെ കിടന്നുറങ്ങുന്ന ഈ കുഞ്ഞിനെ ദമ്പതികള്‍ കണ്ടെത്തി, അവനെ തങ്ങളുടെ മകനായി പരിപാലിക്കാന്‍ തട്ടിക്കൊണ്ടുപോയതെന്നും ദമ്പതികള്‍ പറഞ്ഞു.