പെരിന്തൽമണ്ണ: പാറൽ കല്ലിരട്ടി കുന്നിൽ നിന്നും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനിലയിൽ കിടന്നിരുന്ന കുരങ്ങൻ കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാക്കൾ മാതൃകയായി.
പാറലിലെ തൊങ്ങത്ത് താഹിർ, കാട്ടുകണ്ടത്തിൽ മുഹമ്മദ് കുട്ടി, കൊരന്പി ഷുഹൈബ്, സി പി.അൻവർ, ആസാം സ്വദേശിയായ ഫർമാൻ അലി എന്നിവരാണ് കുരങ്ങൻ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെയാണ് പാറൽ കല്ലിരട്ടിയിലെ കോഴി ഫാമിലേക്ക് പോകുന്ന വഴിയിൽ കുരങ്ങൻ കുഞ്ഞു പരിക്കേറ്റ നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത് .
ഉടനെ കുരങ്ങൻ കുഞ്ഞിന് പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകി. വൈദ്യപരിശോധനക്ക് നൽകിയ ശേഷം യുവാക്കൾ കുരങ്ങൻകുഞ്ഞിനെ കൊടികുത്തിമലയിലെ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റിലെത്തിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ സനൂപ് പയ്യന്നൂർ, വാച്ചർമാരായ റിയാസ് അമ്മിനിക്കാട്, സജീഷ് പാതയ്ക്കര എന്നിവരെ ഈ കുരങ്ങൻ കുഞ്ഞിനെ ഏൽപ്പിക്കുകയും ചെയ്തു.