യൂറോപ്പിലെ ഏറ്റവും വലിയ കുടുംബം ഏതെന്നു ചോദിച്ചാൽ ഏവരുടെയും ചൂണ്ടുവിരൽ നീളുക ഇംഗ്ലണ്ടിലെ ബോണി-റാഡ്ഫോർഡ് ദന്പതികളിലേക്കായിരിക്കും. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബ്രിട്ടീഷ് ദന്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്.
ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രിൽ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോർഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ദന്പതികൾക്കുള്ളത്. ഇനി പിറക്കാൻ പോകുന്നത് ഒരു ആണ്കുട്ടിയാണെങ്കിൽ 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോർഡ് പറഞ്ഞു.
ഇവരുടെ ആദ്യ കുട്ടി പിറന്നു വീഴുന്നത് 1989ൽ- അന്ന് റാഡ്ഫോർഡിന്റെ പ്രായം പതിനാല്. അച്ഛൻ ബോണിക്ക് പ്രായം പതിനെട്ട്. 1993-ൽ ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറിൽ.പെണ്‍കുട്ടിയായിരുന്നു അത്. 22-ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ് സന്തുഷ്ടരായ ആ ദന്പതികൾ പറയുന്നത്.