തിരക്കിട്ട ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി ജോലി ഉപേക്ഷിക്കാതെ അവരെ നോക്കാനായ് മാതാപിതാക്കൾ ആളുകളെ നിയമിക്കാറുണ്ട്. ജോലിയ്ക്കായ് എത്തുന്നവർക്ക് വേണ്ട യോഗ്യതകളും അവർ പറയും. ജോലിയിൽ മുൻപരിചയമുള്ളവർക്കോ അല്ലെങ്കിൽ താമസസ്ഥലം അടുത്തായുള്ളവർക്കോ മുൻഗണന നൽകാറുണ്ട്. എന്നാൽ വളരെ വിചിത്രമായ കുറെ ഡിമാന്റുകൾ നിരത്തി തന്റെ മക്കളെ നോക്കാൻ ആളെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
യുഎസിൽ നിന്നുള്ള ഒരു സ്ത്രീയാണ് പരസ്യം നൽകിയത്. പരസ്യം വന്നതോടെ അതിൽ അടങ്ങിയിരിക്കുന്ന ഡിമാന്റുകളെ കുറച്ച് ഇപ്പോൾ ചർച്ചകൾ കൊഴുക്കുകയാണ്. കുഞ്ഞിനെ നോക്കാൻ ഈ പറയുന്ന ഡിമാന്റുകളുടെയൊക്കെ ആവശ്യം എന്താണെന്ന് ചിന്തിച്ച് പോകും.
വീട് വൃത്തിയാക്കണം , പാചകം അറിഞ്ഞിരിക്കണം. ബിരുദാനന്തര ബിരുദധാരികളെയാണ് ജോലിയ്ക്ക് ആവശ്യം. തന്റെ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ ജോലിയ്ക്കായെത്തുന്നവർ അത് ഉപയോഗിക്കാൻ പാടില്ല. മദ്യപിക്കുകയോ പുകവലിയ്ക്കുകയോ ചെയ്യരുത്. ദേഹത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യണം.
അവധി ദിവസങ്ങളിലും ജോലി ചെയ്യണം. അഞ്ച് പ്രൊഫഷണൽ റെഫറൻസും ജോലിയ്ക്ക് വേണം. ഇനി ജോലി ലഭിച്ചൂന്ന് തന്നെ ഇരിക്കട്ടെ ഇതിന് മുമ്പ് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ടെസ്റ്റ് ചെയ്യും. 2,3,5,7 വയസുള്ള കുട്ടികളെ നോക്കാനാണ് ആളെ ആവശ്യം. ഇത്രയും ഡിമാന്റുകൾ അടങ്ങിയ ഈ പരസ്യം വലിയ ചർച്ചയായിരിക്കുകയാണ്.