മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതുന്ന സിനിമയിൽ മോഹൻലാൽ ഭീമനായാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി.
സിനിമയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീക്ഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകൻ ശ്രീകുമാർ സ്ഥിതീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്ത ശ്രീകുമാർ തള്ളി.
അഭിനേതാക്കളുടെ കാര്യത്തിൽ ആലോചനകൾ നടക്കുകയാണെന്ന് ശ്രീകുമാർ പറയുന്നു.പീറ്റർ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് രണ്ടാമൂഴം ഒരുക്കുന്നത്. നേരത്തെ അമിതാഭ് ബച്ചൻ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.