കൊല്ലം: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മത്സ്യത്തൊഴിലാളികളേയും വള്ളങ്ങളേയും തിരികെ എത്തിച്ചുതുടങ്ങി. വാടി,മൂതാക്കര, പള്ളിത്തോട്ടം പ്രദേശത്തുനിന്നും ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയ വള്ളങ്ങളാണ് രാവിലെ എത്തിതുടങ്ങിയത്.
മത്സ്യത്തൊഴിലാളികളുടെ മുഖ്യജീവനോപാധിയായ വള്ളങ്ങള്‍ സുരക്ഷിതമായി തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ലോറികള്‍ അയച്ചത്.ആശ്രമം മൈതാനത്ത് കാര്യക്ഷമതാ പരിശോധന നടത്തിയാണ് മത്സ്യത്തൊഴിലാളികള്‍, അവരുടെ ബന്ധുക്കള്‍ എന്നിവരുമായി വാഹനങ്ങള്‍ പുറപ്പെട്ടത്.