പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത സ്വഭാവം എന്നിവയാണ് കഴുത്തിലും പിന്നീട് ചുമലിലും കൈകളിലും വേദന ഉണ്ടാകുന്നതിനു കാരണമാകാറുള്ളത്.
തുടർച്ചയായി മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്പോൾ നട്ടെല്ലിൽ അനുഭവപ്പെടുന്ന സമ്മർദമാണ് ഇപ്പോൾ കൂടുതൽ പേരിലും കഴുത്തിലും തോളിലും വേദന ഉണ്ടാകുന്നതിന് കാരണമാകുന്നത്. അശ്രദ്ധമായി ഭാരം പൊക്കുന്നത് വേറെ രു കാരണമാണ്.
വേദനസംഹാരികൾ ശീലമാക്കിയാൽ…
ഇരിക്കുന്ന കസേരയിൽ കൂടുതൽ മാർദവമുള്ള കുഷ്യൻ ഉപയോഗിക്കുക, നല്ല കണ്ടീഷനിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക, നല്ല നിരപ്പില്ലാത്ത റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുക, തല കുനിച്ചോ ഒരു വശത്തേക്ക് ചരിഞ്ഞോ നടക്കുക, കൂടുതൽ പതുപതുപ്പുള്ള മെത്തയിൽ കിടന്നുറങ്ങുക, കൂടുതൽ ഉയരമുള്ള തലയിണ ഉപയോഗിക്കുക എന്നിവയും കഴുത്തിൽ വേദന ഉണ്ടാകുന്നതിന് കാരണമാകുന്ന കാര്യങ്ങളാണ്.
മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുന്നതുകൊണ്ട് താത്കാലികമായി ആശ്വാസം ലഭിച്ചെന്നു വരാം.
പക്ഷേ, അവരിൽ വേദനസംഹാരികൾ കഴിക്കുന്ന ഒരു ശീലം ഉണ്ടാകും. മാത്രമല്ല, വേദനസംഹാരികൾ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നവരിൽ അനന്തരഫലമായി ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാവുന്നതാണ്.
വെറുതേ ഇരിക്കുന്നവരോട്…
ശാരീരികമായി ഒരു ജോലിയും ചെയ്യാതിരിക്കുന്നവരും വ്യായാമങ്ങൾ ശീലിക്കാത്തവരും ഇങ്ങനെയുള്ള വേദനകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഇവരൊക്കെ ആദ്യം പഠിക്കേണ്ടത് വ്യായാമങ്ങളെക്കുറിച്ചാണ്. വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. അങ്ങനെ ഭാവിയിൽ കഴുത്തിലും പുറത്തും തോളിലും ഉണ്ടാകാൻ സാധ്യതയുള്ള വേദനകളെ അകറ്റിനിർത്താം. നടത്തം, നീന്തൽ, സൈക്കിളിംഗ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ വ്യായാമങ്ങളാണ്.
കൈവിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക, മണിബന്ധം ഇരുവശങ്ങളിലേക്കും കറക്കുക, കൈമുട്ടുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക, ചുമലിലെ സന്ധികൾ ചലിക്കുന്ന രീതിയിൽ കൈകൾ മുന്നോട്ടും പിന്നോട്ടും കറക്കുക എന്നിവയാണവ.
കഴുത്തിലെ പേശികൾക്ക് അയവ് ലഭിക്കാൻ തല ഇരുവശങ്ങളിലേക്കും ചലിപ്പിക്കാവുന്നതാണ്. പിന്നെ പിന്നോട്ടുംകൂടി.
തക്കാളി, കാരറ്റ്, കാബേജ്, മുള്ളങ്കി, ഇലക്കറികൾ, കോളിഫ്ളവർ എന്നിവ ഫലപ്രദമാണ്. പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. കൊഴുപ്പ്, മസാല, വറുത്ത പദാർഥങ്ങൾ, മൈദ, എണ്ണപ്പലഹാ രങ്ങൾ, പച്ചമോര്, തൈര്, ചോക്ലേറ്റ്, കോളാ പാനീയങ്ങൾ, പുകയില, മദ്യം എന്നിവ ഒഴിവാക്കുകയാണു നല്ലത്.
വെളുത്തുള്ളി വിദ്യ
കഴുത്തുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് മനസിലായിട്ടുണ്ട്. മൂന്നോ നാലോ വെളുത്തുള്ളിയിലെ അല്ലികൾ തൊലികളഞ്ഞ് കഴുകി വേവിച്ച് ഏതെങ്കിലും ഒരുനേരത്തെ ആഹാരത്തോടൊപ്പം ചവച്ച് കഴിക്കാവുന്നതാണ്.
പത്ത് അല്ലി വെളുത്തുള്ളി ചതച്ച് 60 മില്ലി ലിറ്റർ വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് തിളപ്പിക്കുക. വെളുത്തുള്ളി നല്ല തവിട്ടുനിറം ആകുന്പോൾ ഇറക്കിവയ്ക്കുക. തണുത്ത ശേഷം കുപ്പിയിലാക്കി അടച്ചുവയ് ക്കുക. ഈ എണ്ണ ചെറുതായി ചൂടാക്കി കഴുത്തിലും ചുമലിലെ പേശികളിലും പുരട്ടി ഒട്ടും അമർത്താതെ അഞ്ചു മിനിട്ട് മൃദുവായി തടവുക.
പത്തു മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ കുളിക്കുക. ആശ്വാസം ലഭിക്കുന്നതായി കാണുകയാണെങ്കിൽ തുടരാവുന്നതാണ്.അസ്ഥിസന്ധികളിൽ ഉണ്ടാകുന്ന രോഗങ്ങൾ, ആ രോഗങ്ങളുടെ കാരണങ്ങൾ, രോഗനിർണയം, ചികിത്സ എന്നീ വിഷയങ്ങളിൽ ഒരുപാടു പുതിയ അറിവുകളാണ് പഠനങ്ങളിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ അറിവുകളെ ആധാരമാക്കി ലളിതമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ ചെയ്യുകയാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും ചുരുങ്ങിയ കാലയളവിനുള്ളിൽ രോഗശമനം ലഭിക്കുന്നതാണ്. അങ്ങനെ ഒരു ചികിത്സ ആരംഭിക്കുന്നതിനു മുന്പ് ഒരു ഡോക്ടറെ കാണുകയും ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ നടത്തുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393