തൃശൂർ: നവംബർ ഒന്നിനു സ് കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവർത്തകന്റെ സേവനം ഉറപ്പുവരുത്താൻ ജി ല്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനിച്ചു.
വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കളശുചീകരണം, ഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നതിൽ ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ കൂടി സഹകരിക്കും. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കാൻ കെഎഎസ്സിഎല്ലുമായി ചർച്ച ചെയ്യാനും യോഗത്തിൽ ധാരണയായി.
സ്കൂളുകളുടെ ഫിറ്റ്നസ് കർശനമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗം ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തും. വിദ്യാലയങ്ങളുടെ വാഹനപരിശോധന, തിരക്കേറിയ റോഡുകളിൽ അധികവാഹനങ്ങൾ മുതലായ കാര്യങ്ങളിൽ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. വിദ്യാലയം ശുചിയാക്കൽ നടപടികൾ 27നുള്ളിൽ പൂർത്തിയാകും.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി, വിദ്യാർഥി, യുവജന, അധ്യാപക സംഘടന പ്രതിനി ധികൾ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ, ജില്ലാവിദ്യാഭ്യാസ അധികൃതർ എന്നിവർ പങ്കെടുത്തു.