നിയന്ത്രണം വിട്ട ബാലെ കമ്പനിയുടെ വണ്ടി ഫുട് പാത്തിൽ ഇടിച്ചു കയറി; കോട്ടയം ടൗണിലെ ട്രാഫിക് സിഗ്നലിൽ ഉണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം

കോ​ട്ട​യം: ബാ​ലെ ക​ന്പ​നി​യു​ടെ മി​നി​ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു അ​പ​ക​ടം സം​ഭ​വി​ച്ച​തു ര​ണ്ടു ത​വ​ണ. ദു​ര​ന്തം ഒ​ഴി​വാ​യ​തു ത​ല​നാ​രി​ഴ​യ്ക്ക്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മി​നി​ബസ് ആ​ദ്യം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. രാ​ത്രി​യി​ൽ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മു​ന്നോ​ട്ടെ​ടു​ക്കു​ന്പോ​ഴാ​ണു നി​യ​ന്ത്ര​ണം വി​ട്ടു വീ​ണ്ടും അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഉ​ച്ച​യ്ക്കു പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ബേ​ക്ക​ർ ജം​ഗ്ഷ​നി​ലേ​ക്കെ​ത്തി​യ മി​നി​ബ​സ്് നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ര​ുന്പ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ പോ​ലീ​സെ​ത്തി വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്കു മാ​റ്റി​യി​ട്ടു. രാ​ത്രി ഒ​ൻ​പ​ത​ര​യ്ക്കു അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​വാ​നാ​യി വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ് വീ​ണ്ടും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്.

വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഡ്രൈ​വ​ർ ഫു​ട്പാ​ത്തി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ഫു​ട്പാ​ത്തി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി.

Related posts

Leave a Comment