ബഡായി ബംഗ്ലാവ് അവസാനിക്കുന്നു; ഇനി രണ്ട് എപ്പിസോഡുകള്‍ മാത്രം; ജനപ്രിയ പരിപാടി അവസാനിപ്പിക്കാനുള്ള കാരണമായി പിഷാരടി പറയുന്നത്…

അഞ്ചു വര്‍ഷമായി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടിയാണ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്. എന്നാല്‍ ഈ ജനപ്രിയ പരിപാടി അവസാനിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. രമേഷ് പിഷാരടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെയാണ് പിഷാരടി ഇക്കാര്യം വെളിയില്‍ വിട്ടത്.

നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു. എന്നാല്‍ പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി തന്നെയാണ് പുറത്തുവിട്ടത്. സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ഒന്നു രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് അവസാനിക്കുകയാണ് എന്നു പിഷാരാടി അറിച്ചു.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Related posts