അശ്ലീലസന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ യുവതികൾ ചൂല് കൊണ്ടുതല്ലി. എഐഎഡിഎംകെ നേതാവ് അറുപതുകാരനായ എം. പൊന്നമ്പലത്തിനാണു തല്ലേറ്റത്.
കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്നു എം. പൊന്നമ്പലം. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് യുവതികൾ വീടൊഴിഞ്ഞിരുന്നു.
പിന്നീടും വാട്സാപ്പിൽ അശ്ലീല സന്ദേശം അയയ്ക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. യുവതികൾതന്നെ നേതാവിനെ മർദിച്ച വിവരം പോലീസിനെ അറിയിച്ചു.
യുവതികളുടെ പരാതിയിൽ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കിയതായി എഐഎഡിഎംകെ നേതൃത്വം വഅറിയിച്ചു.