മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ക്വാർട്ടർ ഫൈനലിൽ.
ചൈനീസ് തായ് പേയിയുടെ ലിൻ ചിൻ ചുൻ – ടെങ് ചുൻ സണ്‍ സഖ്യത്തെയാണ് ട്രീസ-ഗായത്രി കൂട്ടുകെട്ട് പ്രീക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്കോർ: 22-20, 21-11.
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും ക്വാർട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ 21-13, 21-18നായിരുന്നു ശ്രീകാന്തിന്റെ ജയം. ആയുഷ് ഷെട്ടിയായിരുന്നു ശ്രീകാന്തിന്റെ എതിരാളി.