ഭോപ്പാൽ: ദേശീയ അണ്ടർ 19 ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീമിന്റെ മടക്കയാത്രയും ദുരിതത്തിൽ.
ഭോപ്പാലിൽനിന്ന് ഇന്നലെ അർധരാത്രിയോടെ പുറപ്പെടേണ്ട രപ്തിസാഗർ എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അവസാന മണിക്കൂറിലും കണ്‍ഫേം ആകാത്തത് താരങ്ങളെ പെരുവഴിയിലാക്കി.
ചാന്പ്യൻഷിപ്പിനു പുറപ്പെടുന്പോഴും കേരള താരങ്ങൾക്കു ടിക്കറ്റ് ലഭിച്ചില്ല. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് വിമാനത്തിൽ യാത്ര തരപ്പെടുത്തിയിരുന്നു.
മടക്കയാത്രയിലും ഇതേ പ്രശ്നമാണ് താരങ്ങൾക്കു നേരിടേണ്ടിവന്നത്. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ജനറൽ ടിക്കറ്റിൽ മടങ്ങേണ്ടിവരുമെന്നതാണ് ദുരിതം.