സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വെള്ളക്കെട്ടിലേക്ക് ചാടിയ കാട്ട് പോത്തിനെ മുതല ആക്രമിച്ചു. മുതലയിൽ നിന്നും രക്ഷപെട്ട് കരയിൽ കയറിയ പോത്തിനെ വീണ്ടും സിംഹങ്ങൾ വളഞ്ഞപ്പോൾ രക്ഷയ്ക്കെത്തിയത് കാട്ടുപോത്തിൻ കൂട്ടം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് സംഭവം.
സിംഹങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാനാണ് കാട്ട് പോത്ത് സമീപമുള്ള വെള്ളക്കെട്ടിലേക്ക് ഓടി ഇറങ്ങിയത്. എന്നാൽ ഇവിടെയും ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന് മുതല അറിഞ്ഞില്ല. വെള്ളത്തിലിറങ്ങിയപ്പോൾ പോത്തിനെ ഒരു മുതല ആക്രമിച്ചു. മുതലയുടെ പിടിയിൽ നിന്നും ഒരു വിധത്തിൽ കര കയറിയപ്പോൾ ആദ്യത്തെ ശത്രുക്കൾ പോത്തിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
സിംഹ കൂട്ടം പോത്തിനെ വളഞ്ഞപ്പോൾ കുറച്ചു സമയം ആക്രമണം പ്രതിരോധിച്ച് നിൽക്കുവാൻ പോത്തിനായി. എന്നാൽ ആക്രമണം രൂക്ഷമായപ്പോൾ സഹായത്തിനായി ഒരു കൂട്ടം കാട്ടു പോത്തുകൾ എത്തുകയായിരുന്നു. തുടർന്ന് സിംഹങ്ങളെ തുരത്തിയോടിക്കുകയും ചെയ്തു.
ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിനെത്തിയ ഒരു സഞ്ചാരിയാണ് ഏറെ ആശ്ചര്യമുണർത്തിയ ഈ ദൃശ്യങ്ങൾ പകർത്തിയത്.