നാദാപുരം: സ്വർണ്ണവും പണവുമടങ്ങിയ ബേഗ് തിരിച്ച് നൽകി യുവാവ് മാതൃകയായി. നാദാപുരം ടൗണിലെ ഓട്ടോ ഡ്രൈവർ വാണിമേൽ പാലത്തിനടുത്ത കിണറുള്ളപറന്പത്ത് ഷംനാസ് ആണ് മാതൃകയായത്.കുറ്റ്യാടി ദേവർ കോവിൽ സ്വദേശിനി മീത്തിൽ അസ്മ ശനിയാഴ്ച്ച നാദാപുരത്ത് ഷോപ്പിംഗ് മാളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് ഓട്ടോയിൽ് വീട്ടിലേക്ക് പോകവേ ബാഗ് ഓട്ടോയിൽ മറന്നുവയ്ക്കുകയായിരുന്നു.
തുടർന്ന് ഉടമസ്ഥയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. നാദാപുരം പോലീസ് സ്റ്റേഷനിൽ എസ്ഐ എൻ.പ്രജീഷിന്റെ സാന്നിധ്യത്തിൽ ഷംനാസ് ബേഗും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അസ്മയ്ക്ക് കൈമാറി.