കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് ആയിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ലഭ്യമാക്കിയ രണ്ട് ബഗി കാറുകൾ കോട്ടയം ജനറൽ ആശുപത്രിക്കു കൈമാറി. ജനറൽ ആശുപത്രി കാന്പസിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരിക്കു കൈമാറി.
കോട്ടയം മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ, ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.