
നേമം : റോഡരികിൽ കണ്ട സ്യൂട്ട്കേഴ്സ് രണ്ടുമണിക്കൂറോളം പോലീസിനെ കുഴക്കി. കരമന കളിയിക്കാവിള പാതയിൽ വെള്ളാണി ജംഗ്ഷനുസമീപത്തെ നടപ്പാതയിൽ ഇന്നലെ രാവിലെയാണ് ഒരു സ്യൂട്ട്കേസ് നാട്ടുകാർ കണ്ടത്. ഉടനെ വിവരം നേമം പോലീസിനെ അറിയിച്ചു.
പോലീസെത്തി പരിശോധിച്ചപ്പോൾ നന്പർ പൂട്ടിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോംബ് സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനെയും കൊണ്ട് പരിശോധന നടത്തിയ ശേഷം സ്യൂട്ട്കേസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കുത്തി തുറന്നു.
സ്യൂട്ട് കേഴ്സിൽ പഴം തുണികൾ മാത്രമാണുണ്ടായിരുന്നത്.
ഇതോടെ പോലീസിന് ആശ്വാസമായി.