തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താൽ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ലക്ഷ്യമിട്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വർഗീയ ചേരിതിരിവിലൂടെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുതരത്തിൽ അനുവദിക്കുകയില്ല. ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്.
സംഭവത്തിൽ അന്വേഷണം സംസ്ഥാനം മൊത്തം കേന്ദ്രീകരിച്ചായിരിക്കുമെന്നും അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ഡിജിപി ബെഹ്റ അറിയിച്ചു.വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ തങ്ങളെ ബലിയാടുകളാക്കുകയാണെന്ന ആർടിഎഫുകാരുടെ ആരോപണം അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ച പരാതി മുഴുവൻ പരിഗണിക്കും. ആര് കുറ്റം ചെയ്താലും നടപടി ഉണ്ടാകുമെന്നും ബെഹ്റ കൂട്ടിച്ചേർത്തു. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പില്‍ കയറ്റി വിടുകയായിരുന്നുവെന്നും ആർടിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.