കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഉൽക്ക മേൽക്കൂര പൊളിച്ചു വീടിനുള്ളിലേക്ക്… തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടീഷ് കൊളംബോ യുവതി.
രാത്രികൾ എപ്പോഴും വ്യത്യസ്തമാണ്. ചിലപ്പോൾ മനോഹരം ആയിരിക്കും ചിലപ്പോൾ ദുഃഖകരവും ഭയാനകവുമാണ്, മറ്റു ചിലത് സർപ്രൈസുകൾ നിറഞ്ഞതുമാണ്.
എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു രാത്രി ആണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളന്പോക്കാരിയായ രൂത്ത് ഹാമിൽട്ടന്റെ ജീവിതത്തിൽകൂടി കടന്നു പോയത്.
കള്ളനാണോ?
അർധരാത്രിയിൽ വീട്ടിൽ കള്ളൻ കയറിയാൽ എന്താണ് സംഭവിക്കുക? വീട്ടിൽ കയറുന്ന കള്ളനേക്കാൾ പേടിയും ആശങ്കകളും നമുക്ക് ആയിരിക്കും.
എന്നാൽ റൂത്തിന്റെ വീട്ടിൽ കയറിയ ഈ കള്ളൻ ആള് ചില്ലറക്കാരൻ അല്ല, അങ്ങ് ബഹിരാകാശത്ത് നിന്ന് പുറപ്പെട്ടു വന്നതാണ്.
മോഷ്ടിക്കാനൊന്നുമല്ല
മോഷണമല്ല ഈ കള്ളന്റെ പ്രത്യേകത. ഏതെങ്കിലും വീട്ടിലോട്ട് ഓടു പൊളിച്ചു അങ്ങ് ഇറങ്ങിച്ചെല്ലുക, എല്ലാരേം ഒന്ന് പേടിപ്പിച്ചിട്ട് പോരുക.
ഈ തവണ കള്ളന്റെ ലക്ഷ്യം രൂത്ത് ആയിരുന്നു. ഉറക്കത്തിനിടയിൽ ഒന്ന് പേടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
ഇതെന്താ ഈ കള്ളൻ ഇങ്ങനെ എന്നാണോ. ഈ കള്ളൻ മന്യഷ്യനൊന്നുമല്ലെന്നേ. ആളു ബഹിരാകാശക്കാരനാണ്.
ഉൽക്ക ആശാൻ. ഇപ്പോ ആളെ പിടികിട്ടിയോ? ആൾക്ക് ഇങ്ങനെ പേടിപ്പിക്കുന്ന ചില സ്വഭാവം ഉണ്ടല്ലോ.
പതിവില്ലാത്തൊരു ശബ്ദം
പതിവില്ലാതെ കേട്ട ഭയാനകമായ ശബ്ദമാണ് രൂത്തിനെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർത്തിയത്. ആദ്യം കാര്യമൊന്നും മനസിലായില്ല.
നോക്കുന്പോൾ മേൽക്കൂരയിൽ വലിയൊരു വിടവ്. ചുറ്റും പൊടി നിറഞ്ഞ അവസ്ഥ. ഒരു പാറ കഷ്ണം തലയിണയിൽ കിടക്കുന്നു.
ആദ്യം ഒന്ന് വിറച്ചു നിന്നെങ്കിലും എന്താണ് യഥാർഥത്തിൽ നടന്നതെന്നറിയാതെ വേവലാതിപ്പെട്ടു.
ആരോ പണി തന്നതാണോ ?
ഈ പാതിരാത്രിയിൽ ഇത്ര വലിയ ഒരു കല്ല്? തനിക്ക് പണിതരാൻ ആരോ കരുതിക്കൂട്ടി ചെയ്തതാകും എന്നാണ് രൂത്തും കരുതിയത്.
അധികം വൈകാതെ പോലീസിൽ വിവരം അറിയിച്ചു നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ അത് കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഉൽക്ക പതിച്ചതാണെന്ന് കണ്ടെത്തി.
അൽപ്പം ഒന്ന് മാറിയാണ് ഉൽക്ക പതിച്ചിരുന്നതെങ്കിൽ ഞാൻ ഇവിടെ കാണുമായിരുന്നില്ല, തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്, എല്ലാം എന്റെ ഭാഗ്യം- രൂത്ത് പറഞ്ഞു.
ആരോ ഓടുപൊളിച്ചു മോഷ്ടിക്കാൻ കയറിയെന്ന് കരുതി പകച്ചു നിൽക്കുകയായിരുന്നെന്നും എന്നാൽ ഇതു വളരെ അപ്രതീക്ഷിതമാണെന്നുമായിരുന്നു രൂത്തിന്റെ വെളിപ്പെടുത്തൽ.
ഉൽക്കയുടെ പതനത്തിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധ സംഘം വെളിപ്പെടുത്തിയത്.
അപൂർവമായ ഒരു സംഭവം ആയതിനാൽ നിരവധി ആളുകളാണ് രൂത്തിന്റെ വെളിപ്പെടുത്തലുകൾ കേൾക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.