തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കുറിച്ച് നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിലെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിജിപി അറിയിച്ചു.
പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു.
വിളിച്ച നന്പരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്റെ അവകാശവാദം.