ബാഹുബലിയിലേറി ചന്ദ്രയാൻ-2 അടുത്ത വർഷം

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ച​ന്ദ്രദൗ​ത്യം തു​ട​ങ്ങാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഈ ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ വി​ക്ഷേ​പ​ണം ന​ട​ത്താ​മെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ളാ​ൽ വി​ക്ഷേ​പ​ണം നീ​ട്ടി​യ​താ​യി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) അ​റി​യി​ച്ചു. 2019 ജ​നു​വ​രി​യി​ൽ വി​ക്ഷേ​പ​ണം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​സ്രോ.

ജി​എ​സ്എ​ൽ​വി എം​കെ-3 ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പി​ക്കു​ക. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റ് എ​ന്ന വി​ശേ​ഷ​ണമുള്ള ജി​എ​സ്എ​ൽ​വി എം​കെ-3​ന് ബാ​ഹു​ബ​ലി എ​ന്നാ​ണ് വി​ളി​പ്പേ​ര്. 640 ട​ൺ ആ​ണ് ഭാ​രം.

ര​ണ്ടാം ച​ന്ദ്ര​ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​ർ ഇ​റ​ക്കാ​നാ​ണ് ഇ​സ്രോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​റോ​വ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഡി​യം, മ​ഗ്നീ​ഷ്യം, അ​ലു​മി​നി​യം, സി​ലി​ക്ക​ൺ തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്കും. അ​തേ​സ​മ​യം, കു​ഴി​ക്ക​ലും ഹീ​ലി​യം-3 വേ​ർ​തി​രി​ക്ക​ലും ഇ​തു​വ​രെ ഇ​സ്രോ​യു​ടെ പ​ദ്ധ​തി​യി​ലി​ല്ല. 603 കോ​ടി രൂ​പ​യാ​ണ് ച​ന്ദ്ര​യാ​ൻ -2ന്‍റെ ആ​കെ പ​ദ്ധ​തി​ച്ചെ​ല​വ്.

ഇ​സ്രോ പു​തി​യ ഷെ​ഡ്യൂ​ൾ തീ​രു​മാ​നി​ക്കു​ന്പോ​ൾ ഇ​സ്ര​യേ​ൽ ഇ​ന്ത്യ​യെ മ​റി​ക​ട​ന്നേ​ക്കും. ഡി​സം​ബ​റി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ ച​ന്ദ്ര​ദൗ​ത്യം ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​സ്ര​യേ​ൽ. അ​മേ​രി​ക്ക​ൻ സ്വ​കാ​ര്യ റോ​ക്ക​റ്റ് ക​ന്പ​നി​യാ​യ സ്പേ​സ് എ​ക്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ ഇ​സ്രേ​ലി ക​മ്പ​നി​യാ​യ സ്പേ​സ് ഐ​എ​ൽ ആ​ണ് ച​ന്ദ്ര​ദൗ​ത്യം തു​ട​ങ്ങു​ന്ന​ത്.

Related posts