ബാഹുബലി രണ്ടിന്റെ ക്ലൈമാക്‌സ് രംഗം ഇന്റര്‍നെറ്റില്‍, ചോര്‍ന്നത് ഗ്രാനൈറ്റ് ക്വാറിയിലെ സാഹസികരംഗങ്ങള്‍, കര്‍ശനസുരക്ഷയ്ക്കിടയിലും ചോര്‍ച്ചയില്‍ പകച്ച് രാജമൗലി

1ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത ചിത്രമാണ് ബഹുബലി. ബോക്‌സോഫീസില്‍ പണക്കൊയ്ത്ത് നടത്തിയ ബഹുബലിയുടെ രണ്ടാംഭാഗമൊരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ എസ്.എസ്. രാജമൗലിയും സംഘവും. ഷൂട്ടിംഗിന്റെ ഒരൊറ്റ ചിത്രം പോലും പുറത്തുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലായിരുന്നു രാജമൗലി. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഇന്റര്‍നെറ്റിലൂടെ പുറത്തായിരിക്കുകയാണ്. ക്‌ലൈമാക്‌സ് ഭാഗങ്ങളുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായത്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാകാസ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

2

കേരളത്തിലെയും ഹൈദരാബാദിലെയും വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. അതീവ രഹസ്യമായിട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണം നടന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങളെ പോലും സെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ സമയത്താണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായിരിയ്ക്കുന്നത്. ക്ലൈമാക്‌സ് സീനിലെ പ്രധാന രംഗങ്ങളാണ് പുറത്തായിരിക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലിലാകും സിനിമ തീയറ്ററുകളിലെത്തുക.

Related posts