രാജമൗലിയുടെ ആരാധകർക്ക് സന്തോഷവാർത്ത. തന്റെ പുതിയ ചിത്രം രാജമൗലി പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് പുതിയ ചിത്രത്തിലെ പ്രധാന താരങ്ങൾ. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് പുതിയ ചിത്രത്തിന്റെ കാര്യം ലോകത്തെ അറിയിച്ചത്.
മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് തന്റെ പുതിയ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം ട്വിറ്ററിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജമൗലി, രാം ചരൺ, രാമ റാവു എന്നീ പേരുകളുടെ ആദ്യത്തെ അക്ഷരമായ ആർ, ആര്, ആര് എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റർടെയ്നറാണ് ചിത്രം നിർമിക്കുന്നത്..