പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ബാഹുബലി ദി കണ്ക്ലൂഷൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വർഷം സംവിധായകൻ രാജമൗലി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും വില്ല് കുലച്ച് നിൽക്കുന്നതാണ് പോസ്റ്റർ. ട്വിറ്ററിലൂടെയാണ് രാജമൗലി ഇത് പുറത്തുവിട്ടത്. മലയാളം, തമിഴ്. ഹിന്ദി പോസ്റ്ററുകൾ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.
ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റർ പുറത്തിറക്കി
