ബോക്‌സോഫീസില്‍ ഹിറ്റായ ബാഹുബലി വിപണിയിലും തരംഗമാവാനൊരുങ്ങുന്നു; ബാഹുബലി സാരിയ്ക്കും ബര്‍ഗറിനും പ്രയമേറുന്നു; ബാഹുബലി ബ്രാന്‍ഡിന്റെ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലേയ്‌ക്കെന്ന് സൂചന

bahubali-burgerബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് ബാഹുബലി 2 കുതിക്കുന്നതിനിടെ വിപണിയിലും ബാഹുബലി മയമായി. സിനിമയ്‌ക്കൊപ്പം വിപണിയില്‍ തരംഗമാവാന്‍ എത്തിയിരിക്കുന്നത് ബാഹുബലി സാരിയും ബര്‍ഗറുമാണ്. ബാഹുബലി താരങ്ങളുടെ ചിത്രം പതിപ്പിച്ചെത്തിയ സാരിക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രിയമാണുള്ളത്. സാരി മോഡല്‍ സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റാണ്. ഓണ്‍ലൈന്‍ വിപണികളിലും ബാഹുബലി സാരി എത്തിയിട്ടുണ്ട്.

Bahubali-Saari-1-1002x564

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്കാണ് വന്‍പ്രിയം. ഇ ബേയില്‍ ബാഹുബലി സാരിക്ക് 2599 രൂപയാണുള്ളത്. മികച്ച റേറ്റിംഗുമാണ് ഇ ബേയില്‍ സാരിക്കുള്ളത്. ബാഹുബലി ബര്‍ഗറും സിനിമാ തിയേറ്ററിലടക്കം വന്‍ പ്രചാരത്തോടെ വിറ്റുപോവുന്നുണ്ടെന്നാണ് വ്യാപാരികളുടെ പ്രതികരണം. സിനിമയ്ക്കൊപ്പം ബാഹുബലി ബ്രാന്‍ഡിന്റെ വിപണന സാധ്യത തേടി ഇനിയും എത്ര ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.

e-bay

Related posts