ബാഹുബലി ദ ബിഗിനിംഗിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചിത്രത്തിലെ ഓര്‍മകള്‍ പങ്കുവച്ച് നടി തമന്ന ഭാട്ടിയ. ചിത്രത്തില്‍ വനിത പോരാളിയായ ആവന്തികയായാണ് തമന്ന എത്തിയത്. ചിത്രത്തിന്റെ ബിടിഎസ് രംഗങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജമൗലി സാറിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന എന്റെ ആഗ്രഹം നടന്നു.
അതിശയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഈ സിനിമയുടെ ഭാഗമാകുന്നത് രസകരം മാത്രമല്ല, വലിയൊരു പഠനം കൂടിയായിരുന്നു. ഈ മഹത്തായ ഫിലിം ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ ലഭിച്ച അവസരം ഞാന്‍ എക്കാലവും വിലമതിക്കുന്നു. അന്നും ഇന്നും പ്രേക്ഷകർ ഞങ്ങളുടെ സിനിമയ്ക്ക് നൽകിയ എല്ലാ സ്നേഹത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കും- തമന്ന കുറിപ്പില്‍ പറയുന്നു.
ചിത്രത്തിലെ പ്രമുഖ കാസ്റ്റിംഗില്‍ ഒന്‍പതാം വാര്‍ഷികത്തിന് പോസ്റ്റിട്ട ഏക താരവും തമന്നയാണ്.2015 ൽ പ്രദർശനത്തിനെത്തിയബാഹുബലി : ദ ബിഗിനിംഗില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, സ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു.
2015 ജൂലൈ 10 നു പ്രദർശനത്തിനെത്തിയ ചിത്രം അവസാന കളക്ഷനായി 650 കോടിയിലധികം രൂപ നേടി. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി: ദ കൺക്ലൂഷൻ 2017 ഏപ്രിൽ മാസം 28നാണ് പ്രദർശനത്തിനെത്തിയത്.