വൈപ്പിൻ: പൗരത്വ നിയമത്തിന്റെയും പൗരത്വ രിജസ്റ്ററിന്റെയും പേരിൽ രാജ്യം സമുദായിക സ്പർദയിലേക്ക് വലിച്ചിഴക്കപ്പെടരുതെ എന്ന അഭ്യർഥനയുമായി വയോധികന്റെ ഒറ്റയാൾ പദയാത്ര ശ്രദ്ധേയമായി.
എടവനക്കാട് സ്വദേശി കോട്ടൂർ ബാഹുലേയനാണ് വ്യത്യസ്ഥമായ ഒരു പദയാത്ര നടത്തിയത്. ശ്രീനാരായണ ഗുരു ജാതിമതദ്വേഷത്തിനെതിരേ പുറപ്പെടുവിച്ച മഹത്വരമായ വചനം എഴുതി പിടിപ്പിച്ച പ്ലക്കാർഡുമേന്തിയാണ് ബാഹുലേയന്റെ യാത്ര.
ചെറായി മുതൽ എറണാകുളം വരെ 24 കിലോമീറ്ററോളമാണ് എഴുപതുകാരനായ ഈ വയോധികൻ പ്ലക്കാർഡുമേന്തി നടന്നത്. സമൂഹത്തെ ബോധവൽകരിക്കാനായി ഇതു പോലെ നേരത്തെ നിരവധി ഒറ്റയാൾ പദയാത്രകൾ ഇദേഹം നടത്തുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.