കസബ വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി സംവിധായകന് ബൈജു കൊട്ടാരക്കര. സിനിമ പ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നു ചിന്തിക്കുന്നവരുടെ അറിവിലേക്ക് എന്ന മുഖവുരയോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. താരങ്ങളുടെ അറിവോടെയല്ല ഇത്തരം ഭീഷണികളെങ്കില്‍ അത് തുറന്നു പറയണം, ഫാന്‍സുകാരെ പിരിച്ചുവിട്ടു മാന്യത കാണിക്കണമെന്നും ബൈജു പോസ്റ്റില്‍ പറയുന്നു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍- നടി പാര്‍വതിക്ക് വിമര്‍ശിക്കാന്‍ വിലക്ക്. വിമര്‍ശിച്ചാല്‍ തെറിയഭിഷേകം. ഞങ്ങള്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന് ചിന്തിക്കുന്നവരുടെ അറിവിലേക്ക്.
നിങ്ങളെ നിങ്ങളാക്കിയത് ഈ നാട്ടിലെ സിനിമ പ്രവര്‍ത്തകരും സിനിമ പ്രേമികളുമാണ്. സിനിമയിലെ മോശം പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ല. ആരും വിമര്ശനങ്ങള്ക് അതീതരല്ല. ഫാന്‍സ് അസോസിയേഷനുകള്‍ എന്ന പേരില്‍ ചില ക്രിമിനലുകള്‍ നടത്തുന്ന ആഭാസത്തരങ്ങള്‍ എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നു . വീട്ടില്‍ ഒരു ലിറ്റര്‍ പാലു മേടിക്കാന്‍ കഴിവില്ലാത്തവര്‍ സൂപ്പര്‍ സ്റ്റാറിന്റ കട്ട് ഔട്ടില്‍ പാലഭിഷേകം നടത്തുന്നു.
പാസ്പോര്‍ട്ടെടുക്കാന്‍ ഫോട്ടോക്ക് കാശിന് അപ്പന്റ മുമ്പില്‍ കൈ നീട്ടുന്നവന് സൂപ്പര്‍ സ്റ്റാറിന്റ 20 അടി കട്ട് ഔട്ട് വെക്കുന്നു. റിലീസിന് ചെണ്ട മേളം, ബാന്റ്, മദ്യം ഇതൊക്കെ ആരാണ് സ്പോണ്സര് ചെയ്യുന്നത്. ഇതൊക്കെ ചെയ്യിക്കുന്നത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഉണ്ടെങ്കില്‍ ഇവിടുത്തെ താരങ്ങള്‍ അത് തുറന്നു പറയണം. ഫാന്‍സ് പിരിച്ചു വിട്ട് മാന്യത കാണിക്കണം. ബാക്കി ഈ നാട്ടിലെ ജനങ്ങളും പൊലീസും നോക്കിക്കോളും. ഫാന്‍സ് എന്ന ആഭാസ കൂട്ടങ്ങളെ വച്ച് പൊറുപ്പിക്കുന്നത് സിനിമക്കും നമ്മുടെ സംസ്കാരത്തിനും നല്ലതല്ല. ഈ പോസ്റ്റിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. തെറി പറഞ്ഞാല്‍ വിവരം അറിയും.