മുപ്പത്തിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാഗമാണ് ഞാൻ. എന്റെ ആദ്യത്തെ സിനിമ പാതി വഴിയിൽ മുടങ്ങി.
പിന്നീടാണ് ഇരിക്കൂ എം.ഡി അകത്തുണ്ട് സിനിമ ചെയ്യുന്നത്. ഇപ്പോൾ വിശേഷം വരെ എത്തി നിൽക്കുകയാണ് സിനിമാ ജീവിതം. ഇത്രയും ചെറിയ സിനിമ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണ്.
വിശേഷത്തിലെ സുഭാഷ് എന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അതൊരു വലിയ കഥാപാത്രമായിരുന്നു. അത് എനിക്ക് അവർ തരുമെന്ന് കരുതിയില്ല.
മുമ്പ് ഒരുപാട് വലിയ സിനിമകളിൽ തിരക്കഥാകൃത്തൊക്കെ ആദ്യം പറഞ്ഞു വച്ച കഥാപാത്രം കിട്ടാതെ ചെറിയ റോളുകളിലേക്ക് എന്നെ മാറ്റിയ സ്ഥിതിയുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു, ഇപ്പോഴില്ല.
വിശേഷത്തിന്റെ പൂജാ സമയത്ത് വലിയ പരിഗണന എനിക്ക് കിട്ടിയിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ് അവരെന്നെ കണ്ടത്. അതാണ് വിശേഷം സിനിമ തനിക്ക് സെപ്ഷലാകാനുള്ള കാരണം. -ബൈജു ഏഴുപുന്ന