കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മൂന്നുമാസത്തോളം ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത നടന് ദിലീപിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള വാക്പോര് വര്‍ദ്ധിച്ചുവരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ദിലീപിനെ അനുകൂലിക്കുകയും തന്നെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത നടന് മഹേഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. ഫേസ്ബുക്കിലൂടെയായിരുന്നു ബൈജുവിന്റെ രൂക്ഷ പ്രതികരണം.
ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ബലാത്സംഗ പ്രതികള്‍ക്കു വേണ്ടി വാദിച്ചു നടക്കുന്ന മഹേഷ് എന്ന നാലാംകിടക്ക് ഒരു മറുപടി. എന്റെ അഭാവത്തില്‍ എന്നെ മോശമായി ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തുകയും ചെയ്യുന്ന ഇവനെപോലുളള പിമ്പുകളാണ് സിനിമക്കും ഈ സമൂഹത്തിനും ഭീഷണി : എതോ നടനാണെന്ന് പറഞ്ഞു കേള്‍ക്കുന്ന മഹേഷ്. താന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് പിച്ച വാങ്ങിയതും സിനിമകളില്‍ ചാന്‍സ് ഇപ്പൊള്‍ ഇരന്നു വാങ്ങുന്നതും നാട്ടില്‍ പാട്ടാണ്. തന്നെ പോലുള്ള നാലാംകിട ജീര്‍ണിച്ച മനസ്സുളള ഒരു ചെറ്റയല്ല ഞാന്‍.
എന്റെ വിദ്യാഭ്യാസം അറിയണമെങ്കില്‍ കേരളാ യൂണവേഴ്സിറ്റിയില്‍ താനൊന്ന് അന്വേഷിച്ചാല്‍ മതി. തനിക്ക് വിദ്യഭ്യാസം കൂടിയത് കൊണ്ട് ആയിരിക്കാം അമേരിക്കയില്‍ ചിക്കാഗോയിലുളള മലയാളി ബിജുവിന്റെ ഗ്യാസ് സ്റ്റേഷനില്‍ ജോലിക്ക് നിന്നതും ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റിയതിന് ജയിലില്‍ പോയതും.
ഐഎഎസ് ഉണ്ടായത് കൊണ്ടാണ് താന്‍ 24 വീലുളള ലോറി ഡ്രൈവറായതും. എടോ മഹേഷേ ഒരാളെ അച്ഛാന്നു വിളി. തനിക്കു പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലെ. തനിക്കും രണ്ടു പെണ്‍മക്കളല്ലെ? ഈ ബലാത്സംഗ ഗുണ്ടകള്‍ക് വേണ്ടി വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുന്ന നീ അവരുടെ ഭാവി കൂടി ഓര്‍ക്കണ്ടേ? നാണമില്ലേ തനിക്ക്?
ഇതിനിടെ ദിലീപിന് സംരക്ഷണം നല്‍കാനെത്തിയ തണ്ടര്‍ ഫോഴ്സ് കൊട്ടാരക്കരയിലെത്തിയത് ബൈജു കൊട്ടാരക്കരയെ തേടിയാണെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പടര്‍ന്നു. ബൈജുവും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരില്‍ പ്രധാനിയാണ് ബൈജു. ദിലീപിന്റെ മുഖ്യശത്രു എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ്.